old movie review summer in bethlehem
റൊമാന്റിക് സിനിമകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബതലഹേം. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ തമാശ രംഗങ്ങളും ഗാനങ്ങളുമൊക്കെ ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട. വേണു നാഗവള്ളിയുടെ കഥ തിരക്കഥയാക്കിയത് രഞ്ജിത്തായിരുന്നു. സിയാദ് കോക്കറായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്. 1998 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച സാമ്പത്തിക നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു. സെപ്റ്റംബര്‍ 4ന് ചിത്രത്തിന് 20 വയസ്സ് തികഞ്ഞിരിക്കുകയാണ്.
#SummerinBethlem